ambala

അമ്പലപ്പുഴ : പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടുള്ള പ്രധാന റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. 2013 - 14 കാലയളവിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡ് പണി പൂർത്തിയായി ആറുമാസം പൂർത്തിയാവുന്നതിന് മുമ്പേ പൊളിയുകയായിരുന്നു. നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. പ്രതിഷേധ പരിപാടിയ്ക്ക് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എസ്.പ്രഭുകുമാർ, അനിൽ കല്ലൂപ്പറമ്പിൽ, ഹസൻ എം. പൈങ്ങാമഠം, കെ.എഫ്. തോബിയാസ്, ബി.സുലേഖ, ആർ.ശെൽവരാജൻ ,റോസ് ദലീമ, സമീർ പാലമൂട്, കൃഷ്ണപ്രിയ, മേഴ്സി അലോഷ്യസ്, ലത, സജീർ ,ഹരിദാസ് എന്നിവർ നേതൃത്വം നല്കി.