ചേർത്തല: തണ്ണീർമുക്കം ബണ്ടിൽ നിന്ന് കായലിൽ ചാടി ആത്മഹത്യക്കു ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച മുഹമ്മ സ്റ്റേഷനിലെ പൊലീസുകാർക്ക് വിദ്യാർത്ഥികളുടെ ആദരം.
മുഹമ്മ എ.ബി.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വോളണ്ടിയർമാരും കുട്ടികളുമാണ് പൊലീസുകാരെ ആദരിച്ചത്. എസ്.ഐ വി.ഓമനക്കുട്ടൻ,എ.എസ്.ഐ ബി.ആർ.ബിജു, സിവിൽ പൊലീസ് ഓഫീസർമാരായ സനോഷ് സതീശൻ, പി.പി.ജയസിംഹൻ, വി.ശ്രീവിദ്യ, ഉല്ലാസ് എന്നിവരെയാണ് സ്‌കൂളിൽ ചേർന്ന ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചത്. സ്റ്റേഷൻ ഹൗസ് ഓഫീസർ ലൈസാദ് മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ പി.സജീവ്, പ്രധാന അദ്ധ്യാപിക വി.കെ.ഷക്കീല, പ്രോഗ്രാം ഓഫീസർ എൽ.അർച്ചന എന്നിവർ സംസാരിച്ചു.