photo

ചേർത്തല:വായന ധ്യാനവും പ്രാർത്ഥനയുമാണെന്ന് കഥാകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. ചേർത്തല നഗരസഭയുടെ നവീകരിച്ച ലൈബ്രറി, റീഡിംഗ് റൂം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആര്യൻമാരുടെ വരവോടെ നാട്ടിലെ ഭൂമിയെല്ലാം ബ്രഹ്മസ്വവും ദേവസ്വവുമായി മാറി. അവർ ഭൂമിയുടെ അവകാശങ്ങൾ സ്ഥാപിച്ചു. ഇതോടെ സാധാരണക്കാർക്ക് ഭൂമി അന്യമായി. സാധാരണക്കാരന്റെ അവയങ്ങൾക്ക് വരെ കരം പിരിക്കുന്ന നീച ഭരണമാണ് പണ്ട് നിലനിന്നിരുന്നത്. കരമേർപ്പെടുത്തിയ അവയവം മുറിച്ചു നൽകി പ്രതിഷേധിച്ച ദേവത വാണ നാടാണ് ചേർത്തല. അതാണ് കേരളത്തിന്റെ നവോത്ഥാനത്തിന് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പിൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വയലാർ ശരത്ചന്ദ്രവർമ്മ വിശിഷ്ടാതിഥിയായി.വൈസ് ചെയർപഴ്‌സൺ ശ്രീലേഖ നായർ, രവി പാലത്തിങ്കൽ, ബി.ഭാസി, സി.ഡി.ശങ്കർ,സിന്ധു ബൈജു, വി.ടി.ജോസഫ്,ലീന രാജു,എൻ.ആർ.ബാബുരാജ്,പി.ജ്യോതിമോൾ, ബേബിച്ചൻ കുന്തറ,വി.കെ.സ്‌നേഹലത,ആർ.എം.പത്മരാജ്, വി.എം.ലാലച്ചൻ എന്നിവർ സംസാരിച്ചു.