അമ്പലപ്പുഴ : പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ കപ്പക്കട ജംഗ്ഷന് പടിഞ്ഞാറ് വൃത്തിഹീനവുമായ സാഹചര്യത്തിൽ പ്രവർത്തിച്ചു വന്നിരുന്ന പലഹാര നിർമ്മാണക്കടയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. താമസിക്കുന്ന ഷെഡിനു പിന്നിൽ കക്കൂസിനോട് ചേർന്ന് ചുറ്റുമതിലില്ലാതെ ഒരു പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടിയാണ് പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നത്.ഇതിനോട് ചേർന്ന് അഴുക്കുചാലും ഒഴുകുന്നുണ്ട്. കക്കൂസിന്റെ ടാങ്കിന് മുകളിലായിരുന്നു പാത്രങ്ങളും മറ്റ് സാമഗ്രികളും വച്ചിരുന്നത്. വലിയ ചീനച്ചട്ടികൾ ഉൾപ്പടെയുള്ള പലഹാര നിർമ്മാണ സാമഗ്രഹികളും എണ്ണ സൂക്ഷിക്കുന്ന പാത്രവും വൃത്തിഹീനമായിരുന്നു.പുന്നപ്ര ,കപ്പക്കട, കുറവൻതോട്, വണ്ടാനം, അമ്പലപ്പുഴ എന്നിവിടങ്ങളിലെ കടകളിലാണ് ഇവിടെ നിന്ന് നിർമ്മിച്ച പലഹാരങ്ങൾ വിറ്റഴിച്ചിരുന്നത്. അമ്പലപ്പുഴ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ പി.എം. ഷാജഹാനും, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പപക്ടർ ജെ.ഷിജിമോനും ഇന്നലെ കട പരിശോധിച്ചാണ് പ്രവർത്തനം നിറുത്തിവയ്പിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ ,മെഡിക്കൽ ഓഫീസർ ഡോ.കെ.ബിന്ദു പ്രിയ എന്നിവരുടെ സാന്നിദ്ധ്യത്തിൽ,ഇവിടെ സ്ഥാപിച്ചിരുന്ന അടുപ്പും മറ്റും പൊളിച്ചു മാറ്റി.