വള്ളികുന്നം: വിദ്യാത്ഥികൾക്ക് കളഞ്ഞുകിട്ടിയ സ്വർണം ഉടമക്ക് കൈമാറി. കഴിഞ്ഞ ദിവസം വളളികുന്നം കാഞ്ഞിരത്തുംമൂട്, ലക്ഷം മുക്കിന് സമീപം നിന്നാണ് പ്രമുഖ ജ്യൂവലറിയുടെ ബോക്സിലായി വിദ്യാർത്ഥികൾക്ക് സ്വർണം കളഞ്ഞുകിട്ടിയത്. സ്വർണ്ണം പിന്നീട് വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ വിദ്യാർത്ഥികൾ ഏൽപ്പിക്കുകയും സമൂഹ മാദ്ധ്യമ ങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മാലയും മോതിരവും ഉൾപ്പെടെ ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് ബോക്സിൽ ഉണ്ടായിരുന്നത് .വിദ്യാത്ഥികളായ വള്ളികുന്നം കാഞ്ഞിരത്തുംമൂട് ആകാശ് ഭവനത്തിൽ ആകാശ് ഉദയൻ, പെരുനിലത്ത് തറയിൽ അഭിഷേക്, ആനന്ദ് ഭവനത്തിൽ അഖിൽ എന്നിവർക്കാണ് സ്വർണ്ണം കളഞ്ഞുകിട്ടിയത്.ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ വിദ്യാത്ഥികളുടെ സാന്നിധ്യത്തിൽ ഉടമയായ കാഞ്ഞിരത്തുംമൂട്, അമ്പാടിയിൽ രോഹിണിക്ക് സ്വർണ്ണം കൈമാറി. പണയം വെയ്ക്കുന്നതിനായി കൊണ്ടു പോകുന്നതിനിടെയാണ് സ്വർണം നഷ്ടമായതെന്നും ഇത് തിരികെ നൽകിയ കുഞ്ഞുങ്ങളോട് നന്ദിയുണ്ടെന്നും വീട്ടമ്മ പറഞ്ഞു.