തുറവൂർ: പള്ളിത്തോട് - ചാവടി തീരദേശ റോഡിൽ പള്ളിക്കൽ ചിറ ശ്മശാന വളവിൽ വീണ്ടും അപകടം . ഇന്നലെ വൈകിട്ട് നാലോടെ അമിത വേഗത്തിലെത്തിയ കാർ തോട്ടിലേയ്ക്ക് തല കീഴായി മറിഞ്ഞു . തുറവുർ ഭാഗത്തു നിന്ന് പള്ളിത്തോട്ടിലേക്ക് പോകുകയായിരുന്ന കാറാണ് വളവിൽ നിയത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞത്. അഞ്ച് പേർ കാറിലുണ്ടായിരുന്നെങ്കിലും ലർക്കും പരിക്കേറ്റില്ല.
ഒരാഴ്ചയ്ക്ക് മുമ്പാണ് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റത്. ഒരു മാസം മുമ്പ് ബൈക്ക് ഇടിച്ചതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് യാത്രക്കാരായ മൂന്ന് സ്ത്രികൾക്ക് പരിക്കേറ്റു. പാടശേഖരത്തിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്നതും ഇരുവശവും പൊഴിച്ചാലുകളുള്ളതുമായ റോഡിൽ വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങൾക്ക് പ്രധാന കാരണം. സ്ഥലത്ത് അപകടസൂചനാ ബോർഡുകളും വഴിവിളക്കുകയും സ്ഥാപിച്ചാൽ ഒരു പരിധി വരെ അപകടം ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു.