tv-r

തുറവൂർ: കോടംതുരുത്ത് പഞ്ചായത്തിലെ തൈക്കൂടം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ ചെളിവെള്ളത്തിൽ കിടന്നു ഒറ്റയാൻ പ്രതിക്ഷേധം. നിരവധി ആളുകൾ നിത്യേന സഞ്ചരിക്കുന്ന തൈക്കൂടം ഫെറി റോഡ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് കാലങ്ങളായി. വെള്ളക്കെട്ടിലായതോടെ റോഡിൽ കാൽനട യാത്ര പോലും അപ്രാപ്യമായി. എന്നിട്ടും പഞ്ചായത്ത് അധികൃതർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ തയ്യാറാകാത്തതിൽ പ്രതിക്ഷേധിച്ചാണ് പരിസരവാസിയും പൊതുപ്രവർത്തകനുമായ ഷൈലജൻ കാട്ടിത്തറ പൊട്ടി തകർന്ന റോഡിലെ കെട്ടികിടക്കുന്ന വെള്ളത്തിൽ കിടന്നു പ്രതിഷേധിച്ചത്. പിന്തുണയുമായി നാട്ടുകാരും അണി ചേർന്നു. കുത്തിയതോട് പൊലീസ് എത്തിയാണ് ഷൈലജനെ അറസ്റ് ചെയ്തു റോഡിന് നടുവിൽ നിന്ന് നീക്കിയത്. പ്രശ്നം അടിയന്തിരമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. സനീഷ് പായിക്കാട്, ജോസി മുരിക്കൻ, സുരേഷ്, തുളസീധരൻ, ഉമേഷ്, ജയൻ, ശിവാനന്ദൻ, ബിജു എന്നിവർ സംസാരിച്ചു.