ambalapuzha-news

അമ്പലപ്പുഴ: സി.പി.എം സംസ്ഥാന കമ്മറ്റി നടപ്പാക്കി വരുന്ന നിർദ്ധന കുടുംബത്തിന് തല ചായ്ക്കാനൊരിടം പദ്ധതി പ്രകാരം പുറക്കാട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുറക്കാട് പഞ്ചായത്ത് മൂന്നാം വാർഡിൽ പരേതനായ സോമശേഖരൻ നായരുടെ ഭാര്യ ലളിതയ്ക്ക് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽദാനം സി .പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ നിർവ്വഹിച്ചു. ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ എം.ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ കല ഹരികുമാർ കൃഷ്ണകല മുഖ്യാതിഥിയായിരുന്നു.എ.ഓമനക്കുട്ടൻ, വി.എസ് മായാദേവി, ജയശ്രീ ചന്തു, പി.ജി. സൈറസ്, സി.രാധാകൃഷ്ണൻ ,തുടങ്ങിയവർ പങ്കെടുത്തു. കെ.അശോകൻ സ്വാഗതവും കെ.ചന്തു നന്ദിയും പറഞ്ഞു.