tv-r

എരമല്ലൂർ: നിർമ്മാണം ആരംഭിച്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും പാതി വഴിയിൽ ഇഴയുന്ന എഴുപുന്ന കൊച്ചുവെളിക്കവല- തെക്കുംതല റോഡ് നാട്ടുകാരെ വലയ്ക്കുന്നു. കിഴക്കൻ മേഖലയിലെ കായലോര നിവാസികളുടെ വലിയൊരു പ്രതീക്ഷയാണ് അസ്ഥാനത്താവുന്നത്.

തഴുപ്പ്, ചക്കലേരി, കറുകത്തല, തറമേൽ, പൊക്കൽ തറ, അറയനാടി ,കുടപുറം, കോന്നനാട്, തെക്കുംതല എന്നിവിടങ്ങളിൽ നിന്ന് ദേശീയ പാതയിലെത്താനുള്ള എളുപ്പമാർഗ്ഗമാണ് ഈ റോഡ്. തോടുകളും ചിറകളും നിറഞ്ഞ സ്ഥലത്ത് റോഡില്ലാത്തതിനാൽ യാത്ര വളരെ ക്ളേശകരമായി മാറിയിരിക്കുകയാണ്. ഏകദേശം 250 മീറ്റർ ഭാഗത്ത് ഇനിയും റോഡ് നിർമ്മിക്കാനുണ്ട്. പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ച് അധികം വൈകാതെ റോഡ് പൂർത്തിയാക്കുമെന്ന് ആറാം വാർഡ് അംഗം രവി പറഞ്ഞു.