ചേർത്തല: വയലാർ രക്തസാക്ഷി മണ്ഡപത്തിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സോപ്പ് ഗോഡൗൺ ഓഫീസിൽ ഇന്നലെ വൈകിട്ടുണ്ടായ അഗ്നിബാധയിൽ കമ്പ്യൂട്ടർ അടക്കമുള്ളവ കത്തിനശിച്ചു. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്റ്റേഷൻ ഓഫീസർ കെ.പി. സന്തോഷ്, ലീഡിംഗ് ഫയർമാൻ ടി.കെ. ഷിബു എന്നിവർ നേതൃത്വം നൽകി.