k

പൂച്ചാക്കൽ: നിർദിഷ്ട തുറവൂർ-പമ്പ പാതയുടെ ഭാഗമായ മാക്കേക്കടവ്- തുറവൂർ റോഡിന്റെ വീതിക്കുറവ് വാഹന യാത്രികരെ വലയ്ക്കുന്നു. തുറവൂർ-തൈക്കാട്ടുശേരി പാലം തുറന്നതോടെ ഇതുവഴി വാഹനത്തിരക്ക് വർദ്ധിച്ചിട്ടുണ്ട്.
വീതി കുറഞ്ഞ റോഡിലെ വളവുകളാണ് പ്രധാന പ്രശ്നം. വാഹനങ്ങൾ 'മറികടക്കരുത്' എന്ന നിർദ്ദേശമുള്ള ദീർഘമേറിയ വരകളാണ് റോഡിൽ പല ഭാഗത്തുമുള്ളത്. കാൽനട യാത്രികർക്ക് നടക്കാനുള്ള സ്ഥലം പോലും മിക്കയിടങ്ങളിലുമില്ല. തൈക്കാട്ടുശേരി പി.എസ് കവല, ദേശീയപാതയിൽ നിന്ന് റോഡ് ആരംഭിക്കുന്ന ഭാഗം, തുറവൂർ കാടാത്തുരുത്ത് ഭാഗം എന്നിവിടങ്ങളിലാണ് വീതി കുറവുള്ളത്. മാക്കേക്കടവ്- നേരേകടവ് പാലം കൂടി യാഥാർത്ഥ്യമായാൽ ഇവിടെ വാഹനങ്ങളുടെ എണ്ണം പതിന്മടങ്ങ് ആകും.