5

പൂച്ചാക്കൽ: കാരുണ്യ പദ്ധതിയെ കുറിച്ച് ആശങ്ക പരത്തുന്നത് ബോധപൂർവ്വമാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ചേർത്തല വിശപ്പുരഹിത പദ്ധതിയുടെ സ്പോൺസർഷിപ്പ് ഏറ്റുവാങ്ങൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വരുന്ന മാർച്ച് 31 വരെ പ്രതിസന്ധിയില്ലാതെ ചികിത്സാ പദ്ധതി തുടരും. ഇൻഷ്വറൻസ് പദ്ധതിയുള്ളവർക്കായി കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കി ആരോഗ്യ മേഖലയെ പാവങ്ങളുടെ ആശ്രിത കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് രാഷ്ട്രീയ ലാഭത്തിനായി ചിലർ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അരൂക്കുറ്റിയിലെ വടുതലയിൽ നടന്ന പരിപാടിയിൽ സ്വാന്തനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഏരിയ പ്രസിഡന്റ് കെ. രാജപ്പൻ നായർ അദ്ധ്യക്ഷനായി. കൺവീനർ പി.എം. പ്രവീൺ സ്വാഗതം പറഞ്ഞു.