കായംകുളം : നഗരസഭകളുടെ വികസന ഫണ്ട് വെട്ടിക്കുറയ്ക്കുകയും അധികാരങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന പിണറായി സർക്കാർ രാജി വയ്ക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ആർ. ജയപ്രകാശ് ആവശ്യപ്പെട്ടു. കായംകുളം ടൗൺ മണ്ഡലം യു ഡി എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
യൂഡി.എഫ് ചെയർമാൻ എ. ഇർഷാദ് അദ്ധ്യക്ഷത വഹിച്ചു. പി എസ്.ബാബുരാജ്, എച്ച്.ബഷീർകുട്ടി, യു.മുഹമ്മദ്, എ .നിസാർ, അൻസാരി കോയിക്കലേത്ത്, കെ.സി. കൃഷ്ണകുമാർ ,രാജേന്ദ്രകുമാർ, ഷൈജു മുക്കിൽ, കെ.പുഷ്പദാസ് , പി.എസ്.പ്രസന്നകുമാർ, എം.ആർ.സലിം ഷാ,ബിജു നസറുള്ള, ബിധു രാഘവൻ, വി.എം.അമ്പിളി മോൻ എന്നിവർ സംസാരിച്ചു.