ambala

അമ്പലപ്പുഴ: വൈദ്യുതി നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് ബി.ജെ .പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസിലേക്കു നടത്തിയ മാർച്ച് മാർച്ച് ജില്ലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽകുമാർ, പി. ലിജു, വി.സി. സാബു, ആർ കണ്ണൻ, ബിജു തുണ്ടിൽ തുടങ്ങിയവർ സംസാരിച്ചു. കർഷകമോർച്ച ജില്ലാ സെക്രട്ടറി കരുമാടി ഗോപകുമാർ, യുവമോർച്ച ജില്ലാ സെക്രട്ടറി അരുൺ, അനിരുദ്ധൻ, കെ. പ്രദീപ്, ആരോമൽ, ബിന്ദു ഷാജി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.