അരൂർ: അരൂർ പഞ്ചായത്ത് 19-ാം വാർഡിൽ പുതിയതായി നിർമ്മിച്ച ഒൻപതാം നമ്പർ അംഗൻവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം കെ.എ.ജോളി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി.,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ജില്ലാ പഞ്ചായത്ത് അംഗം ദലീമാ ജോജോ അനുമോദിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.ഗൗരീശൻ, എ.എ.അലക്സ്, ഉഷാ അഗസ്റ്റിൻ, എൻ.എം.സജിത, ശ്രീജി ഷാജി, പത്മകുമാർ, വികസന സമിതി ചെയർമാൻ രാധാകൃഷ്ണൻ ,ഐ.സി.ഡി.എസ്.സൂപ്പർവൈസർ സുനിത ക്ഷപാകരൻ എന്നിവർ സംസാരിച്ചു.
അരൂർ പഞ്ചായത്ത് 19-ാം വാർഡിലെ ഒൻപതാം നമ്പർ അംഗൻവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ ഉദ്ഘാടനം ചെയ്യുന്നു.