തുറവൂർ: യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തി. അരൂരിൽ ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. റഫീക്ക് അദ്ധ്യക്ഷനായി. കോടംതുരുത്ത് വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനംചെയ്തു. ചെയർമാൻ എസ്.ചന്ദ്രമോഹനൻ അദ്ധ്യക്ഷനായി. പി.കെ. ഫസലുദ്ദീൻ, രാജുസ്വാമി, കെ.വി. സോളമൻ, സി.കെ.രാജേന്ദ്രൻ, കെ.ആർ.രാജു, പി.പി.മധു എന്നിവർ സംസാരിച്ചു. കുത്തിയതോട്ടിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ഉമേശൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ.അബ്ദുൾ ജലീൽ അദ്ധ്യക്ഷനായി. തുറവൂരിൽ എ.ഐ.സി.സി.അംഗം എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു.ചെയർമാൻ എബ്രഹാം കുഞ്ഞാപ്പച്ചൻ അദ്ധ്യക്ഷനായി. ഡി.സി.സി.ജനറൽ സെക്രട്ടറി തുറവൂർ ദേവരാജ്, സി.ഒ.ജോർജ്, വിജയ് കുമാർ വാലയിൽ പി.മധുസൂദനൻ നായർ, കെ.ബഷീർ മൗലവി എന്നിവർ സംസാരിച്ചു.