alu

കുട്ടനാട്: പ്രളയം തകർത്ത കുട്ടനാടിന് ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കൈത്താങ്ങ്. ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 250 വീടുകളിൽ വെളിയനാട് പഞ്ചായത്ത് ഇരുപതിൽപറമ്പ് ജോഷ്വയ്ക്ക് നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഇന്നലെ നടന്ന ചടങ്ങിൽ സിറിയൻ ക്നാനായ ആർച്ച് ബിഷപ്പ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത നിർവ്വഹിച്ചു. വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് സാബു തോട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചയാത്തംഗം അഡ്വ.ജേക്കബ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം ഷേർളി ജോർജ്, പഞ്ചായത്തംഗങ്ങളായ ശോഭന സുകുമാരൻ, വത്സമ്മ പുലിക്കൂട് എന്നിവർ സംസാരിച്ചു.