ചാരുംമൂട്: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലമേൽ പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം പന്തളം പ്രതാപൻ ധർണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: ഷാജി നൂറനാട്, ഡി.സി.സി മെമ്പർമാരായ കെ.ശിവശങ്കരപിള്ള, മനോജ്.സി.ശേഖർ, രാജൻ പൈനുംമൂട്, ബോക്ക് പഞ്ചായത്ത് മെമ്പർ പി.പി.കോശി, ബിജു പനവിള, വേണു കാവേരി, സോമലത, മഞ്ജു, സൂസമ്മ തുടങ്ങിയവർ സംസാരിച്ചു.