nooranadu-kudivellam

കുടി​വെള്ളപൈപ്പ് പൊട്ടി​

പളളിമുക്ക് ജംഗ്ഷനിൽ ജലപ്രളയം

ചാരുംമൂട്: കെ. പി റോഡിൽ നൂറനാട് പളളിമുക്ക് ജംഗ്ഷനിലെ ഓട്ടോസ്റ്റാന്റിനു സമീപത്തെ കുടിവെള്ള വിതരണ പൈപ്പ് തകർന്ന് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഓരോ ദിവസവും പാഴായി ഒഴുകുന്നു. പ്രധാന പൈപ്പ് ലൈനിൽ നിന്നും പലവഴിക്ക് തിരിച്ചുവിടുന്ന ജംഗ്ഷൻ വാൽവിന്റെ സ്ലാബിനുള്ളിലാണ് പൊട്ടൽ.

ഒന്നര മാസം മുമ്പ് ജല അതോറി​ട്ടി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും നിജസ്ഥിതി ബോദ്ധ്യപ്പെട്ട് മടങ്ങുകയും ചെയ്തു. പരിസരവാസികൾ പരാതി പറഞ്ഞു സമീപിച്ചപ്പോൾ ഉടൻ ശരിയാക്കിത്തരാമെന്ന ഉറപ്പിലാണ് അധികൃതർ സ്ഥലം വിട്ടതത്രെ. പാലമേൽ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെല്ലാം അതിരൂക്ഷമായ കുടിവെള്ള പ്രശ്നമുണ്ട്. ടാങ്കറുകളിൽ എത്തിച്ചി​രുന്ന കുടിവെള്ളത്തിന്റെ വരവും ഇപ്പോൾ നിലച്ച മട്ടാണ്.

വി​ദഗ് ദ്ധർ പറയുന്നത്

ചോർച്ച പരിഹരിക്കണമെങ്കിൽ നിലവിലെ സ്ലാബ് ഇളക്കണം. അതിനുള്ളിലെ കോൺക്രീറ്റ് പാളികൾ നീക്കം ചെയ്തെങ്കിൽ മാത്രമേ പൊട്ടിയ പൈപ്പുകൾ മാറ്റി സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാൻ സാധിക്കൂവെന്നാണ്‌ വിദ്ഗദ്ധരുടെ അഭിപ്രായം.

ഗുണഭോക്താക്കൾ ഉപയോഗിക്കുന്ന വെളളത്തിന് മീറ്റർ അളന്ന് പണം വാങ്ങുന്ന സർക്കാർ, പാഴാകുന്ന വെള്ളത്തിന്റെ നഷ്ടം ഉത്തരവാദികളായ ഉദ്യോഗസ്ഥരി​ൽ നി​ന്ന് ഈടാക്കിയെടുക്കാനുള്ള നിയമം കൊണ്ടുവരണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്.

ഏതാണ്ട് രണ്ട് മാസത്തോളമായി വെള്ളം പാഴായി റോഡുവഴി ഒഴുകാൻ തുടങ്ങിയിട്ട്. കുടിവെള്ളം ഒരു തുള്ളി കിട്ടാൻ പാടുപെടുമ്പോഴാണി​ത്. ഇത് തടയാൻ അധി​കൃതർ ശ്രമി​ക്കുന്നി​ല്ല.

നാട്ടുകാർ