awarddanam

മാന്നാർ: കുട്ടമ്പേരൂർ എസ്.കെ.വി. ഹൈസ്‌കൂളിൽ നിന്നും മികച്ച വിജയം കരസ്ഥമാക്കിയ വിദാർത്ഥികൾക്ക് അവാർഡുദാനവും അനുമോദന സമ്മേളനവും നടത്തി. സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. സ്‌കൂൾ മാനേജർ എൻ.ശശികുമാരൻപിള്ള അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ മുഖ്യപ്രഭാഷണവും എസ്.പി.സി. ജില്ലാ നോഡൽ ഓഫീസർ ജയചന്ദ്രൻ കെ.വി. സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റുകൾക്കുള്ള അവാർഡുദാനവും നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ജ്യോതി വേലൂർമഠം, സ്‌കൂൾ പ്രഥമദ്ധ്യാപിക പി.എസ്. അമ്പിളി, എം.എസ്. പ്രദീപ്കുമാർ, സുഷ പി, റോയി ശാമുവേൽ, കെ. ഇന്ദിരാകുമാരി, ശ്രീകല പി., എൻ.ഗോപാലകൃഷ്ണനാചാരി എന്നിവർ സംസാരിച്ചു.