a

മാവേലിക്കര: വായി​ൽ അർബുദ ബാധയെത്തുടർന്ന് ചികിത്സയ്ക്ക് ഉദാരമതികളുടെ കനിവുതേടുകയാണ് ഓട്ടോ ഡ്രൈവറായ കണ്ണമംഗലം സ്വദേശി ആലംമ്പള്ളിൽ അജിത് കുമാർ.വി (മണിക്കുട്ടൻ-48).

സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത നിർദ്ധനകുടുംബത്തിന്റെ അത്താണിയായിരുന്ന അജിത് ഓട്ടോ ഓടിച്ചാണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. ഇപ്പോൾ കീമോ ആരംഭിച്ചതോടെ ജോലിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്.

വാടകവീട്ടിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും രോഗി​യാണ്. മക്കൾ പ്ലസ് വൺ, ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ്. ചികിത്സയ്ക്കും നിത്യച്ചെലവിനും വകയില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. വായി​ൽ ഉടൻതന്നെ ഒരു ഓപ്പറേഷൻ നടത്തണമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി വേണ്ടിവരുന്ന വലിയ തുക കണ്ടെത്താൻ കഴിയാത്തതിനാൽ ചികിത്സ തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്.

അജിത് കുമാർ.വിയുടെ പേരിൽ ഫെഡറൽ ബാങ്ക് ആലപ്പുഴ ബ്രാഞ്ചിൽ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 10150100255778. ഐ.എഫ്.എസ് കോഡ്: എഫ്.ഡി.ആർ.എൽ 0001015. കൂടുതൽ വിവരങ്ങൾക്ക് ഫോൺ​: 9995474391, 9562398612.