accident

ആലപ്പുഴ: ​ഡ്രൈ​വ​ർ​ ​മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ​ക​ണ്ട് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ​ആ​ട്ടോ​റി​​​ക്ഷ​ ​പൊ​ലീ​സു​കാ​ര​ൻ​ ​ഓ​ടി​ച്ച് ​സ്‌​​​റ്റേ​ഷ​നി​ലേ​ക്ക് ​കൊ​ണ്ടു​പോ​ക​വേ​ ​ഇ​ടി​ച്ച് ​കാ​ൽ​ന​ട​ ​യാ​ത്രക്കാരൻ​ ​മ​രി​ച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ''ആളെ കൊല്ലുന്ന വാഹന പരിശോധന'' എന്ന തലക്കെട്ടിൽ കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെയാണ് ആട്ടോ കസ്റ്റഡിയിലെടുത്തത്.

സംഭവത്തിന് ഉത്തരവാദിയായ പൊലീസുകാരനെ സസ്പെൻഡ് ചെയ്യണമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് ചേർത്തലയിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ, മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.