santhigiri

ആലപ്പുഴ : തിരുവമ്പാടി ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ആശുപത്രിയിൽ കർക്കടക ചികിത്സാചരണത്തിന് തുടക്കമായി. മുൻ എം.എൽ.എ എ.എ.ഷുക്കൂർ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് കൗൺസിലർ സീനത്ത് നാസർ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ഡെപ്യൂട്ടി ജനറൽ മാനേജർ അബൂബേക്കർ, വി.പി.രാജീവ്, അജിത് കുമാർ എന്നിവർ സംസാരിച്ചു. 'ആധുനിക ജീവിത സാഹചര്യങ്ങളിൽ കർക്കടക ചികിത്സയുടെ പ്രാധാന്യം" എന്ന വിഷയത്തിൽ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.എ.ആർ.വന്ദന ക്ളാസെടുത്തു. അസി.മെഡിക്കൽ ഓഫീസർ ഡോ. ഈസ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ അഭിലാഷ് നന്ദിയും പറഞ്ഞു. പകർച്ചപ്പനി പ്രതിരോധ മരുന്നുവിതരണവും അസ്ഥി ബലക്ഷയ പരിശോധനാക്യാമ്പും നടന്നു.