rape

കായംകുളം: അർദ്ധരാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നേപ്പാൾ സ്വദേശിനിയായ 13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കിഴക്കേവീട്ടിൽ നിധീഷ് മോഹനനാണ് പി​ടി​യി​ലായത്.

കായംകുളത്തുള്ള ഒരു ഇരുനില കെട്ടിടത്തിൽ മുകളിലത്തെ നിലയിൽ താമസിച്ചുവരികയായിരുന്നു പെൺകുട്ടിയും കുടുംബവും. രാത്രി 11.30 ഓടെ മദ്യലഹരിയിലെത്തിയ നിതീഷ് മോഹൻ വീട്ടിനുള്ളിൽ കയറി കടന്നുപിടിക്കുകയായിരുന്നു.

പെൺകുട്ടി ബഹളം വച്ചതോടെ പിതാവും അയൽവാസികളും ഓടിയെത്തിയപ്പോൾ ഇയാൾ രക്ഷപെട്ടു. തുടർന്ന് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായി​രുന്നു. പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തി പൊലീസ് കേസെടുത്തു.