tv-r

അരൂർ : എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സർക്യൂട്ട് ടൂറിസം പദ്ധതികളുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി ശിക്കാര വഞ്ചി നീറ്റിലിറക്കി. ലോക സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കാക്കത്തുരുത്ത് ദ്വീപിലാണ് സർക്കാർ സഹകരണത്തോടെയുള്ള പദ്ധതി ആരംഭിക്കുന്നത്. കാക്കത്തുരുത്തിൽ നിന്ന് ടൂറിസം വില്ലേജായ കുമ്പളങ്ങിയിലേക്ക് ശിക്കാര വഞ്ചിയിൽ യാത്ര ചെയ്യാം . നീറ്റിലിറക്കൽ ചടങ്ങിനോടനുബന്ധിച്ച് എരമല്ലൂർ തോട്ടപ്പള്ളി ഫെറിയിൽ നടന്ന സമ്മേളനം എഴുപുന്നപഞ്ചായത്ത് പ്രസിഡൻറ്, എസ്.ടി.ശ്യാമളകുമാരി ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ ജോർജ്, ചേർത്തല അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കെ.ദീപു , പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഷാജി, ഗീത ദിനേശൻ, എ.പി. ബിനുമോൾ, വി.എം.ദിനേശൻ, മായ രവി, സഹകരണ സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ, സെക്രട്ടറി കെ.എം. കുഞ്ഞുമോൻ കെ.എസ്‌ വേലായുധൻ, വടവക്കേരി അനിൽകമാർ, പി.രവി, കെ.സി.ദിവാകരൻ, ബിന്ദു മനോഹരൻ, സിന്ധു ചന്ദ്രൻ ,കെ എം.ഉഷ എന്നിവർ സംസാരിച്ചു.