house

മാന്നാർ: ജനങ്ങളുടെ ജീവനും സ്വത്തി​നും സംരക്ഷണം നൽകേണ്ട പൊലീസ് അന്തിയുറങ്ങുന്നത് ഭീതിയുടെ നടുവിൽ. മാന്നാർ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകർക്കാണ് ഈ ദുരവസ്ഥ. മാന്നാർ പൊലീസ് സ്‌റ്റേഷൻ വളപ്പിലെ ക്വാർട്ടേഴ്‌സുകളിലായി പന്ത്രണ്ട് കുടുംബങ്ങളാണ് കഴിയുന്നത്. 55 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഓടുകൾ പൊട്ടി കഴുകോൽ ദ്രവിച്ച നിലയിലായതിനാൽ മഴ പെയ്താൽ അകത്ത് കുളമാകും. മഴ നനഞ്ഞ് കരിമ്പായൽ പിടിച്ച് ഭിത്തിക്ക് വിള്ളലുണ്ട്. കതക് കട്ടിള എന്നിവയ്ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട് ടാർപോളിൻ കെട്ടിയാണ് മഴവെളളം അകത്ത് എത്താതെ സംരക്ഷിക്കുന്നത്.

ഒരോ നിമിഷവും ഭീതിയോടെയാണ് കഴിയുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നും ജോലിയ്‌ക്കെത്തിയി​ട്ടുള്ള ഞങ്ങൾക്ക് വാടക വീടുകൾ തേടി പോകേണ്ട അവസ്ഥയിലാണ്. ഞങ്ങളുടെ കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം.

അന്തേവാസി​കൾ