photo

ആലപ്പുഴ: കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുനഃ പരിശോധന നടപടികൾ ത്വരിതപ്പെടുത്തുക,കേരള സർക്കാറിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തു പകരുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ.യൂണിയന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാർ മാർച്ചും ധർണയും നടത്തി. കളക്ട്രേറ്റിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ടൗൺ ഹാളിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.ഉഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി എ.എ.ബഷീർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വാമദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ഉഷാകുമാരി, എൽ.മായ,വി.ആർ.പ്രകാശ്, പി.സജിത് എന്നിവർ സംസാരിച്ചു.