ചേർത്തല:സംസ്ഥാന കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമുദ്ധി കൃഷി കാമ്പയിന് മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ തുടക്കം കുറിച്ചു. 30 ഏക്കറിൽ പച്ചക്കറി കൃഷിയും 50 ഏക്കറിൽ നെൽകൃഷിയും ഇതിന്റെ ഭാഗമായി നടത്തും. ഒരോ ഗ്രൂപ്പും ഒരു വിളവിതം കൃഷി ചെയ്യും.ഉത്പന്നങ്ങൾ മാരാരി ഡോട്ട് കോം എന്ന ഓൺലൈൻ മാർക്കറ്റിംഗിലൂടെയും മാസച്ചന്തയിലൂടെയും വിൽപ്പന നടത്തും.ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.പ്രിയേഷ് കുമാർ നിർവഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ പൊന്നമ്മ പൊന്നൻ,മിനി സുഖലാൽ,സുകന്യ സജിമോൻ,കോ-ഓർഡിനേറ്റർ സിനി എന്നിവർ പങ്കെടുത്തു.