tv-r

തുറവൂർ: ദേശീയ പാതയിൽ തുറവൂർ എൻ.സി.സി കവലയ്ക്ക് സമീപം സ്കൂട്ടറിന് പിന്നിൽ ട്രെയിലറിടിച്ചു സ്കൂട്ടർ യാത്രികൻ കോടംതുരുത്ത് പഞ്ചായത്ത് എട്ടാം വാർഡ് മൂലംകുഴി വീട്ടിൽ പൗലോസ് (58) മരിച്ചു. ഇന്നലെ വൈകിട്ട് 5നായിരുന്നു അപകടം. തുറവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പൗലോസിന്റെ സ്കൂട്ടറിൽ എറണാകുളത്തു നിന്നു കൊല്ലത്തേക്ക് പോയ ട്രെയിലർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പൗലോസിനെ ഉടൻ നാട്ടുകാർ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വളമംഗലം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സിന്ധു. മക്കൾ: അബി,അഖില. മരുമകൻ: റൈസ