വളളികുന്നം : വള്ളികുന്നത്തു നിന്ന് കാണാതായ ദമ്പതികളെ പട്ടാമ്പിയിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം, പുത്തൻചന്ത മണ്ണാടിത്തറ ദീപു ഭവനത്തിൽ സുരേന്ദ്രൻ (60), ഭാരതി (55) എന്നിവരെയാണ് പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം തിങ്കളാഴ്ച വൈകിട്ട് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.
രണ്ടുദിവസം മുമ്പ് ഭരണിക്കാവ് കുറത്തികാടുള്ള ബന്ധുവീട്ടിൽ പോവുകയാണെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പെയിന്റിംഗ് ജോലിക്കാരനാണ് സുരേന്ദ്രൻ. സാമ്പത്തിക ബാദ്ധ്യതകളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷംവള്ളികുന്നത്തെ വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: ദീപു, നന്ദു. മരുമക്കൾ: സവിത, ശാലിനി.