temple

കായംകുളം: പുതിയിടത്ത് ഒറ്റക്കാലിൽ ക്ഷേത്രം ഓഫീസ് കുത്തിത്തുറന്ന് കാണിക്ക വഞ്ചിയിലെ പണം അപഹരിച്ചു.

കഴിഞ്ഞ രാത്രി പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ രണ്ട് കാണിക്കവഞ്ചികളിൽ നിന്നാണ് പണം കവർന്നത്. രാവിലെ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്.

നേരത്തേയും ഇവിടെ മോഷണം നടന്നിട്ടുണ്ടന്ന് ഭാരവാഹികൾ പറഞ്ഞു.