tv-r

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് പതിനാലാം വാർഡിൽ വീട് തകർന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ചു ബി.ജെ.പി. പ്രവർത്തകർ പഞ്ചായത്തു കമ്മിറ്റിയിലേക്ക് തള്ളിക്കയറി മുദ്രാവാക്യം വിളിച്ചു. .തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിക്ഷേധസമ്മേളനം നടത്തി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് വാലയിൽ രാജമ്മയുടെ വീട് മഴയിൽ തകർന്ന് വീണത്. പരിക്കേറ്റ രാജമ്മ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വനിതാ മതിലിൽ പങ്കെടുക്കാത്തതിന്റെ പേരിലാണ് രാജമ്മയ്ക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാതിരുന്നതെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പി സമരം. ബി.ജെ.പി അരൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ആർ. ജയേഷ് അദ്ധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.സജീവൻ, കർഷക മോർച്ച അരൂർ മണ്ഡലം പ്രസിഡന്റ് വി.ആർ. ബൈജു, എൻ.രൂപേഷ്, ആർ.ഹരീഷ് എന്നിവർ സംസാരിച്ചു.സമരത്തിനു ആർ.ബിജു പൊന്നുംകണ്ടത്തിൽ , പ്രസിൻ, രാജു, സുധീഷ് മുത്തുപറമ്പ് എന്നിവർ നേതൃത്വം നൽകി.

എന്നാൽ ബി.ജെ.പി.യുടെ സമരം രാഷ്ടീയ പ്രേരിിതമാണെന്നും ആരോപണംം അടിസ്ഥാന രഹിതമാണെന്നും പഞ്ചായത്തു പ്രസിഡൻറ് പ്രേമ രാജപ്പൻ പറഞ്ഞു.രാജമ്മയുടെ പേര് ഗ്രാമസഭാ യോഗ തീരുമാനപ്രകാരം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും അവർ ഇതുവരെയും മതിയായ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും പ്രസിഡന്റ് അറിയിച്ചു.