ആലപ്പുഴ: സീവ്യു വാർഡിൽ വിജയപാർക്ക് ഭാഗത്ത് വെള്ളക്കെട്ടിലായ 25 കുടുംബങ്ങൾക്ക് ഫയർഫോഴ്സ് ആശ്വാസമേകി. മോട്ടോർപമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് പ്രദേശത്തെ ദുരിതം ഒഴിവാക്കിയത്. രാവിലെ പത്തിന് തുടങ്ങിയ പമ്പിംഗ് ആറിനാണ് അവസാനിച്ചത്. ലീഡിംഗ് ഫയർമാൻ ബദറുദീന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ കെ.സതീഷ് കുമാർ, അനീഷ്, അഭിലാഷ് ശേഖർ, ഷിജുമോൻ എന്നിവരാണ് ദുരിതാശ്വാസ പ്രവർത്തനം നടത്തിയത്.