bjp

കായംകുളം: ദേശീയ ജനാധിപത്യ സഖ്യം കായംകുളം നിയോജക മണ്ഡലം കമ്മിറ്റി ചെയർമാനായി ബി.ജെ.പി കായംകുളം മണ്‌ഡലം പ്രസിഡന്റ് മഠത്തിൽ ബിജുവിനെയും കൺവീനറായി കൊട്ടാരം ഉണ്ണിക്കൃഷ്ണനെയും തിരഞ്ഞെടുത്തു.

ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. സോമൻ മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഷാജി എം പണിക്കർ, പാലമുറ്റത്ത് വിജയകുമാർ , ഡി. അശ്വിനിദേവ്, പി. പ്രദീപ് ലാൽ, റജി മാവനാൽ, സജി ഗോപാലകൃഷ്ണൻ ,കലേഷ് മണിമന്ദിരം എന്നിവർ പങ്കെടുത്തു.