ആലപ്പുഴ : ബിജെപി മുൻ ജില്ലാ ജനറൽ സെക്രട്ടറിയും പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡംഗവുമായ ചതുർത്ഥ്യാകരി പ്രസന്ന ഭവനിൽ പരേതനായ കരുണാകരൻ പിള്ളയുടെ മകൻ കെ. ജയകുമാർ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. അമ്മ: ജാനകിയമ്മ. ഭാര്യ: ശ്രീജ. മക്കൾ: ആര്യ (ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി, നെടുമുടി നായർ സമാജം സ്‌കൂൾ), അമൃത, ആർദ്ര (ഇരുവരും ചതുർത്ഥ്യാകരി ഗവ. എൽ.പി സ്‌കൂൾ വിദ്യാർത്ഥിനികൾ).