photo

ആലപ്പുഴ: കാരുണ്യ ബെനവലന്റ് ഫണ്ട് നിറുത്താനുള്ള സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ പറഞ്ഞു. കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാനിമോൾ.

ജില്ലാ പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് കല്ലാടൻ മുഖ്യപ്രഭാഷണം നടത്തി. കെ.ബി.യശോധരൻ, പി.ആർ.സജീവ്,എൻ.പൊടിയൻ,സി.കെ.വിജയകുമാർ, യു.രേഖ,സത്യൻ തുറവൂർ,ജയ്സൺ ചാക്കോ,സുരേഷ്,കെ.കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.