ചേർത്തല : അശാസ്ത്രീയമായ പി.എസ്.സി റൊട്ടേഷൻ വ്യവസ്ഥ പുനഃക്രമീകരിക്കണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയൻ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.എം.പി.അജിത്കുമാർ, പി.ചന്ദ്രൻ,എ. ആർ.ബാബു,പി.സുരേഷ്,സരസമ്മ,ജയാരാധാകൃഷ്ണൻ,സിന്ധു, ബിജു എന്നിവർ സംസാരിച്ചു.