hg

ഹരിപ്പാട്: സ്‌കൂട്ടർ ഇടിച്ച് മരിച്ച പ്രമുഖ വ്യവസായി എസ്.സോമനാഥൻ നായർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുമെത്തിയ നൂറുകണക്കിന് ആളുകൾ കുമാരപുരം ചൂരയ്ക്കാട്ട് മഠം വീട്ടിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. മിസോറാം മുൻഗവർണർ കുമ്മനം രാജശേഖരൻ, മന്ത്രി ജി.സുധാകരൻ, മുൻ എം.എൽ.എ. ടി.കെ ദേവകുമാർ, രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹസേവാ പ്രമുഖ് എം.ടി.വത്സൻ, ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കെ.സോമൻ, എൻ.എസ്.എസ് തൂലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ചന്ദ്രശേഖരപിള്ള, എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ, ഹരിപ്പാട് നഗരസഭ ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ്, ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.വിനോദ്, ജനറൽ സെക്രട്ടറി പ്രണവം ശ്രീകുമാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.