hg

ഹരിപ്പാട്: കടൽക്ഷോഭത്തെ തുടർന്ന് തീരദേശ റോഡിൽ അടിച്ചുകൂടിയ മണലിൽ കയറി ബൈക്ക് മറിഞ്ഞ് യാത്രക്കാരന്റെ കൈ ഒടിഞ്ഞു. തൃക്കുന്നപ്പുഴ നാട്ടുചിറയിൽ രംജീഷിനാണ് പരിക്കേറ്റത്. പുളിക്കീഴ് അപ്ഹോൾസറി കട നടത്തുന്ന രംജീഷ് തൃക്കുന്നപ്പുഴയിൽ നിന്ന് കായംകുളത്തേക്ക് പോകുമ്പോൾ പെരുമ്പള്ളി ജംഗ്ഷന് സമീപമായിരുന്നു അപകടം. ഇവിടെ കടൽഭിത്തി ദുർബലമായതിനാൽ റോഡിലേക്ക് മണൽ അടിച്ച് കയറുന്നത് പതിവാണ്. വീഴ്ചയിൽ ഇടത് കൈ ഒടിഞ്ഞു.