അമ്പലപ്പുഴ: കരുമാടി ഭജനമഠം ജയകേരള ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതുക്കിപ്പണിഞ്ഞ പഴശിരാജ വെപ്പ് എ ഗ്രേഡ് വള്ളം ഇന്നലെ നീറ്റിലിറക്കി.
ഇതോടനുബന്ധിച്ച് നടന്ന യോഗം തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷിബു ഉദ്ഘാടനം ചെയ്തു. ടി.സുരേഷ് (പ്രസിഡന്റ്, ജയകേരള ക്ലബ്) അദ്ധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വള്ളം നീറ്റിലിറക്കൽ നിർവഹിച്ചു. എൻ.എം .രാഗേഷ്, അഡ്വ. ഉമ്മൻ എം മാത്യു, ഗണേഷ് കുമാർ, ഷാജികരുമാടി, ബോസ്, സജീവൻ, സുരേന്ദ്രൻ, കരുമാടി രാജേന്ദ്രൻ, രാജീവ് കരുമാടി, സ്വാമി അറ്റുകടവിൽ, തുടങ്ങിയവർ സംസാരിച്ചു. ബിനു ധർമ്മ ഗിരി നന്ദി പറഞ്ഞു.