തുറവൂർ: പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കുക, തൊഴിലുറപ്പ് പദ്ധതിയിലെ അനിശ്ചിതത്വം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പട്ടണക്കാട്, വെട്ടയ്ക്കൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പട്ടണക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും കുറ്റവിചാരണയും എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പി.എം. രാജേന്ദ്രബാബു അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി അഡ്വ: ടി.എച്ച്.സലാം, സി.കെ.ഷാജി മോഹൻ, എം.കെ.ജയപാൽ, എം.എ.നെൽസൺ, സജിമോൾ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. ആർ.ഡി. രാധാകൃഷ്ണൻ, വി.എം.ധർമ്മജൻ, ടി.എസ്. ജാസ്മിൻ, മായ, സി.ആർ.സന്തോഷ്, പോഴിത്തറ രാധാകൃഷ്ണൻ, എസ്.സഹീർ, കെ.ബി.റഫീഖ്, സാനു മടപ്പാട്ട്, അബ്ദുൽ സത്താർ, സജീർ പട്ടണക്കാട്, ജോൺ ജോർജ്ജ്, റോക്സൺ, മനു എന്നിവർ നേതൃത്വം നൽകി.