അമ്പലപ്പുഴ: സർ സി.പിയെ കെ.സി.എസ്. മണി വെട്ടി നാടുകടത്തിയത്തിന്റെ 72-ാം വാർഷികാചരണം കോനാട്ടു മഠത്തിലെ കെ.സി.എസ്. മണി സ്മൃതി മണ്ഡപത്തിൽ ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ.കെ.സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു.
ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം അഡ്വ. ബി. രാജശേഖരൻ അദ്ധ്യക്ഷനായിരുന്നു. എസ്.എസ്. ജോളി, അനിൽ ബി.കളത്തിൽ, ഗോവിന്ദൻ നമ്പൂതിരി, പി.രാമചന്ദ്രൻ, അഡ്വ.ആർ.ഉണ്ണിക്കൃഷ്ണൻ, പി.മോഹനൻ, ഡി.രാജഗോപാൽ, ആർ.മോഹനൻ, സി.എസ്. രമേശൻ, ദേവി പ്രിയൻ, എൻ. ശ്രീധരൻ, പി.എൻ. നെടുവേലി, എ.അഷ്റഫ് ,അമ്മിണി വർഗ്ഗീസ്, കുരുവിള മാത്യു, ഗണേഷ് ബാബു, വി.കെ. ഗംഗാധരൻ, ഉണ്ണി പ്രസാദ്, എം. കൃഷ്ണകുമാർ, രതീഷ്, ആർ. ചന്ദ്രൻ, ബ്രിജേഷ് രാഗമാലിക, ചേമ്പിലക്കാട് മുരളി, ആനന്ദൻ തകഴി തുടങ്ങിയവർ സംസാരിച്ചു