അമ്പലപ്പുഴ:വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം നിര്യാതനായ കായംകുളം ചിറക്കടവം ശ്രീനിലയത്തിൽ രാഘവൻ പിള്ളയുടെ (91) കണ്ണുകൾ ഇനിയും പ്രകാശം ചൊരിയും.
നേത്രദാനത്തിനുള്ള സന്നദ്ധത അറിയിച്ചിരുന്ന ഇദ്ദേഹത്തിന്റെ മരണവിവരം ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേത്രബാങ്കിൽ അറിയിച്ചതിനെ തുടർന്ന് ഡോ. ഫ്ളോണിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം വീട്ടിൽ എത്തി കണ്ണുകൾ എടുക്കുകയായിരുന്നു. മെഡി. ആശുപത്രിയിലെ നേത്രബാങ്കിൽ സൂക്ഷിച്ചിരിക്കുകയാണ് കണ്ണുകൾ.