അരൂർ: സ്ത്രീകൾക്ക് പുറമേപുരുഷന്മാർക്കും മത്സ്യഫെഡ് വഴി വായ്പ നൽകുമെന്ന് ചെയർമാൻ പി.പി.ചിത്തരജ്ഞൻ പറഞ്ഞു. ചന്തിരൂർ ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ മൈക്രോ ഫിനാൻസ് വായ്പാമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വനിതകൾക്ക് വായ്പ പണമായി നൽകുമ്പോൾ പുരുഷന്മാർക്ക് തൊഴിൽ ഉപകരണങ്ങളായ വള്ളം, വല, യന്ത്രങ്ങൾ എന്നിവയ്ക്ക് വായ്പ തൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം പി.എം. മിനി അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് കെ.എസ്.ബാഹുലേയൻ, ചേർത്തല പ്രോജക്റ്റ് ഓഫീസർ സബിത, വ്യാസാ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് സി.എസ്.ശശിധരൻ, ഷൈജാ മുരളീധരൻ എന്നിവർ സംസാരിച്ചു.
ചിത്രം - ചന്തിരൂർ ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ വായ്പ വിതരണ മേള മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരജ്ഞൻ ഉദ്ഘാടനം ചെയ്യുന്നു.