ആലപ്പുഴ: അശാസ്ത്രീയമായി നടപ്പാക്കിയ മെഡിസെപ്പ് ആരോഗ്യ പദ്ധതി ഉപേഷിച്ച് സർക്കാർ ജീവനക്കാർക്ക് നിലവിലുണ്ടായിരുന്ന മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് പുന:സ്ഥാപിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ബാബുപിള്ള ആവശ്യപ്പെട്ടു. എൻ.ജി.ഒ സംഘ് 41-ാം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന ജില്ലാ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.മധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽ.ജയദാസ്, സുമേഷ് ആനന്ദ്, കരുമാടി ശ്രീജിത്ത്, മനോജ്,രാമനാഥ് എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 10ന് അമ്പലപ്പുഴ ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കെ.മധു അദ്ധ്യക്ഷത വഹിക്കും.