അമ്പലപ്പുഴ: കാക്കാഴം അൽ അമീൻ സെൻട്രൽ സ്കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാലു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികളുടെ മാതാക്കൾക്കായി 'അമ്മ അറിയാൻ' എന്ന പേരിൽ ക്ലാസ് സംഘടിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.പുഷ്പലത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മുഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം അസോ. പ്രൊഫ. ഡോ. തങ്കു കോശി ക്ലാസ് നയിച്ചു. അക്കാഡമിക് ഡയറക്ടർ വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എസ്.റസിയ, മുഹമ്മദ് മുസ്തഫ, മവാഹിബ്, ഷഫീക്, ജെ.ശ്രീദേവി എന്നിവർ സംസാരിച്ചു.