a

മാവേലിക്കര: കട്ടച്ചിറ ശ്രീ വെള്ളാപ്പള്ളി നടേശൻ കോളേജ് ഒഫ് എൻജിനീയറിംഗിൽ നടത്തിയ വിദ്യാഭ്യാസ സെമിനാർ മുൻ ഡി.ജി.പി ഡോ.ടി.പി സെൻകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പുരോഗതിയിൽ ശാസ്ത്ര സാങ്കേതികവിദ്യ വരും കാലങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നും അതിനുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർത്ഥികളും ഒരുങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ജെനറ്റിക് എൻജിനിയറിംഗ് എന്നിവ സമൂഹത്തിന്റെ ഘടനതന്നെ മാറ്റും. വിദ്യാർത്ഥികൾ പുതിയ സാങ്കേതിക വിദ്യ സ്വായത്തമാക്കണമെന്നും തൊഴിൽ അന്വേഷകരാകാതെ തൊഴിൽ ദാതാക്കളാകണമെന്നും അദ്ദേഹം പറഞ്ഞു.

സ്പൈസസ് ബോർഡ് ചെയർമാനും കോളേജ് മാനേജറുമായ സുഭാഷ് വാസു അദ്ധ്യക്ഷനായി. വി. സദാശിവൻ, എസ്.ബാബുരാജ്, ഡോ.എച്ച്. ഗണേശൻ, ഡോ.കെ.ജേക്കബ്, ഡോ.കെ.കൃഷ്ണകുമാർ, ഡോ.ശാലിനി ശശി എന്നിവർ സംസാരിച്ചു. സാങ്കേതിക സർവ്വകലാശാലയിൽ ഉന്നത വിജയം നേടിയ വി.എസ്. ദേവിക, അമൽ സുരേഷ്, എസ്. മീര, മാളവിക, പി.എസ്. രഞ്ജിനി, വി. ജ്യോതിഷ്, വി.എസ്. ദേവിക, ആരതി പ്രസാദ്, എസ്. ലക്ഷ്മി, ജി. ശബരി നാഥ് എന്നിവരെ യോഗത്തിൽ അനുമോദിച്ചു.