a

മാവേലിക്കര: തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സുനില സതീഷിനെ തി​രഞ്ഞെടുത്തു. എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി.എമ്മിലെ വത്സല സോമൻ രാജിവച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തി​രഞ്ഞെടുത്തത്. പഞ്ചായത്തിലെ 19ാം വാർഡിലെ ജനപ്രതിനിധിയാണ് സുനില. 21 അംഗ ഭരണസമിതിയിൽ സുനിലയ്ക്ക് 11 വോട്ടും യു.ഡി.എഫിലെ ഷീന കുറ്റിപ്പറമ്പിലിന് 7 വോട്ടും ബി.ജെ.പിയിലെ പുഷ്പലതയ്ക്ക് മൂന്ന് വോട്ടും ലഭിച്ചു. എ.ഇ.ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ബി.എസ് റാണി ലക്ഷ്മണൻ വരണാധികാരിയായി.