കായംകുളം : പാർക്ക് ചെയ്തിരുന്ന കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിച്ചു. എം.എസ്.എം കോളേജിന് സമീപം ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. കാറിന്റെ എൻജിൻ ഭാഗത്ത് നിന്നും പുക ഉയരുകയും പിന്നീട് കത്തുകയുമായിരുന്നു.
മുട്ടക്കൽ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് കത്തിയത്. ഉടൻ തന്നെ നാട്ടുകാരും കായംകുളം ഫയർ ഫോഴ്‌സും ചേർന്ന് തീ അണച്ചു. എൻജിൻ ഭാഗം പൂർണമായും കത്തിനശിച്ചു .