ആലപ്പുഴ: പന്ത്രണ്ടുകാരി ശാരദ പ്രതാപ് കാശ്മീർ താഴ്വരയിലൂടെ നടത്തിയ യാത്രാവിവരണമായ "കാശ്മീർ എന്ന പുണ്യഭൂമിയിൽ" പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 4ന് വൈ.എം.സി.എ ഹാളിൽ സബ് കളക്ടർ കൃഷ്ണതേജ നിർവഹിക്കും. എഴുത്തുകാരി എ.എസ്.പ്രിയ മുഖ്യാതിഥിയാകും.
ആലപ്പുഴ എസ്.ഡി.വി ഇംഗ്ളീഷ് മീഡിയം സ്‌കൂളിലെ ഏഴാംക്ളാസ് വിദ്യാർത്ഥിനിയായ ശാരദ പ്രതാപ് കഴിഞ്ഞ മദ്ധ്യവേനൽ അവധിക്കാലത്തായിരുന്നു കാശ്മീർ യാത്ര നടത്തിയത്. 11 വയസിനിടെ 11 രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ശാരദ സഞ്ചാര സാഹിത്യത്തോടുള്ള താത്പര്യം കൊണ്ടാണ് എഴുതി തുടങ്ങിയതെന്ന് മാതാപിതാക്കളായ പ്രതാപും രാജിയും ബന്ധു എസ്. ഉണ്ണിക്കൃഷ്ണനും പറഞ്ഞു.